26.5 C
Kollam
Saturday, July 27, 2024
HomeMost Viewedമുഖ്യമന്ത്രിയുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ഭാര്യക്ക് ഊരാലുങ്കലുമായി ഉള്ള ബന്ധം അദ്ദേഹത്തിന്റെ അറിവോടെയോ?...

മുഖ്യമന്ത്രിയുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ഭാര്യക്ക് ഊരാലുങ്കലുമായി ഉള്ള ബന്ധം അദ്ദേഹത്തിന്റെ അറിവോടെയോ? മണ്ണുമാന്തിയന്ത്രം വാടകക്ക് നല്‍കിയ വകയില്‍ കീശയിലാക്കിയത് ലക്ഷങ്ങള്‍ ; ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍ പുറത്ത് വിട്ട് ഇഡി

ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്ന നയമാണ് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ളവര്‍ പിന്തുടരുന്നത്.
ഒന്നിനുപുറകെ ഒന്നായി അഴിമതി ആരോപണങ്ങള്‍ കൊണ്ട് മൂടുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഇപ്പോഴിതാ മറ്റൊരു അഴിമതി ആരോപണം കൂടി. ആരോപണം വന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ഭാര്യക്കുമേലാണ്.

ഇവര്‍ ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എണ്‍പത് ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്തി യന്ത്രം 2018 ല്‍ സൊസൈറ്റിക്ക് നല്‍കിയ വാടകയിനത്തില്‍ ലക്ഷങ്ങള്‍ ഇതിനോടകം തന്നെ കൈപ്പറ്റിയതായാണ് ഇഡിയുടെ റിപ്പോര്‍ട്ടില്‍ .കഴിഞ്ഞദിവസം സൊസൈറ്റിയില്‍ നടത്തിയ റെയ്ഡിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഇഡിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിക്കുന്ന ഓരോ മണിക്കൂറിലും രണ്ടായിരത്തി അഞ്ഞൂറെന്ന നിരക്കില്‍ വാടക കൈമാറണമെന്നായിരുന്നു കരാര്‍. രണ്ടരവര്‍ഷത്തിലധികമായി സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മുക്കത്തെ പാറമടയില്‍ മെഷിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിമാസം രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് വാടകയായി ലക്ഷങ്ങളാണ് ഈ ഇനത്തില്‍ എത്തിയിരുന്നതെന്ന് ബാങ്ക് രേഖകള്‍ തെളിയിക്കുന്നു. ഇതിന്റെ മുഴുവന്‍ തെളിവുകളും ഇ.ഡി ശേഖരിച്ചു കഴിഞ്ഞു.

സി.എം.രവീന്ദ്രന് സൊസൈറ്റിയുമായുള്ള പണമിടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഇ.ഡി കൊച്ചി യൂണിറ്റ് കോഴിക്കോട് സബ് സോണല്‍ അധികൃതരെ ചുമതലപ്പെടുത്തിയത്. നേരത്തെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ രവീന്ദ്രന് ഓഹരിയുള്ളതായും ഇ.ഡി കണ്ടെത്തല്‍ നടത്തിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments