മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും. എതിരില്ലാതെയാണ് ഗാംഗുലിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഗാംഗുലിക്ക് ഞറുക്ക് വീഴുകയായിരുന്നു. എന്നാല്‍ ശ്രീനിവാസിന്റെ പിന്തുണയോടെ ബ്രിജേഷ് പട്ടേല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അവ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന്റെ ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര മന്ത്രി അമിത്ഷായുടെ മകന്‍ ജെയ്ഷാ സെക്രട്ടറിയും അരുണ്‍സിങ് താക്കൂര്‍ ട്രഷററുമാകും.