25.4 C
Kollam
Sunday, September 8, 2024
HomeNewsWorldഇന്ത്യയെ പണിയാന്‍ ചൈനയുടെ പുതിയ തന്ത്രം; കൊലയാളി റോബോട്ടുകളെ പാക്കിസ്ഥാന് വില്‍ക്കുന്നു; അണിയറയില്‍ രഹസ്യ നീക്കത്തിനുള്ള...

ഇന്ത്യയെ പണിയാന്‍ ചൈനയുടെ പുതിയ തന്ത്രം; കൊലയാളി റോബോട്ടുകളെ പാക്കിസ്ഥാന് വില്‍ക്കുന്നു; അണിയറയില്‍ രഹസ്യ നീക്കത്തിനുള്ള ചര്‍ച്ച നടന്നു…

ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്ഥാനെ പ്രോത്സാഹിപ്പിച്ച് ചൈന. കൊലയാളി റോബോട്ടുകളായ ബ്ലോഫിഷ് എ3 യെ പാക്കിസ്ഥാന് ചൈന വില്‍ക്കുന്നുവെന്ന വാര്‍ത്തയാണ് പുതുതായി പുറത്തുവരുന്നത്.

ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുമായും രഹസ്യ ചര്‍ച്ച നടത്തി. കൂടാതെ ബ്ലോഫിഷ് വില്‍ക്കുന്നതിനായി സൗദി അറേബ്യയുമായും ചൈന സമീപച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് കമ്പനിയായ സിയാനാണ് ഇത്തരത്തില്‍ സ്വയം നിയന്ത്രിതഡ്രോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. യന്ത്രത്തോക്ക് ഘടിപ്പിച്ച ഹെലികോപ്റ്റര്‍ മാതൃകയിലുള്ള സ്വയം നിയന്ത്രിത ഡ്രോണാണ് ബ്ലോഫിഷ് എ3. കാണാമറയത്ത് നിന്നും ജീവനെടുക്കാന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

സൈനികാവശ്യങ്ങള്‍ക്കുള്ള നിര്‍മിതബുദ്ധിയുടെ ഉപയോഗം ചൈന തുടങ്ങിയതായും ഓട്ടോണമസ് ആയുധങ്ങളുടെയും എഐ നിരീക്ഷണ സംവിധാനങ്ങളുടെയും കയറ്റുമതി ചൈന ആരംഭിച്ച് കഴിഞ്ഞതായും അമേരിക്കന്‍ പ്രതിരോധവകുപ്പിലെ ജോയിന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments