30 C
Kollam
Thursday, January 28, 2021
Home News World അവസാന നാളുകളില്‍ ബാഗ്ദാദി സഞ്ചരിച്ചത് ആട്ടിടയന്റെ വേഷത്തില്‍ ; വിവിധ താവളങ്ങളില്‍ മാറ്റി മാറ്റി മാര്‍പ്പിച്ച്...

അവസാന നാളുകളില്‍ ബാഗ്ദാദി സഞ്ചരിച്ചത് ആട്ടിടയന്റെ വേഷത്തില്‍ ; വിവിധ താവളങ്ങളില്‍ മാറ്റി മാറ്റി മാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ചു; ബാഗ്ദാദിയുടെ ക്രൂര ചെയ്തികള്‍ പുറത്തുപറഞ്ഞ് 19കാരിയായ യസീദി പെണ്‍കുട്ടി

അമേരിക്കന്‍ സൈന്യം വധിച്ച ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ക്രൂര ചെയ്തികള്‍ പുറത്തു പറഞ്ഞ് 19 കാരിയായ യസീദി പെണ്‍കുട്ടി. ഇറാഖ് സിറിയ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളെയാണ് ഐസിസ് അടിമകളാക്കി ലൈഗിക താത്പര്യങ്ങള്‍ക്കായി എന്നും ഉപയോഗിച്ചിരുന്നത്. ഐസിസ് ഭീകരന്‍മാരുടെ തലവനായ ബാഗ്ദാദിയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അതീവ തല്‍പരനായിരുന്നു എന്ന വിവരമാണ് യസീദി പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. ഭാര്യയ്ക്കൊപ്പമായിരുന്നു ബാഗ്ദാദി തന്നെ പാര്‍പ്പിച്ചിരുന്നത്. അവിടെ വെച്ചു പല തവണ ക്രൂരമായ ലൈംഗിക പ്രവര്‍ത്തികള്‍ക്ക് നിരന്തരം ബാഗ്ദാദി ഉപയോഗപ്പെടുത്തി. തികച്ചും മ്ലേച്ചമായ തരത്തിലുള്ള ലൈംഗിക വൃത്തിയില്‍ തല്‍പരനായിരുന്നു ബാഗ്ദാദി. നിത്യവും തന്നെ അതിന് ബാഗ്ദാദി നിര്‍ബന്ധിച്ചിരുന്നു. വഴങ്ങി കൊടുത്തില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ലൈംഗിക പീഡനത്തിനിടെ ധാരാളം മുറിവുകളേറ്റിരുന്നു. ഇതൊന്നും ബാഗ്ദാദി കണക്കിലെടുത്തിരുന്നില്ല.
സുരക്ഷ കാരണങ്ങളാല്‍ ഇടയ്ക്കിടെ താവളങ്ങള്‍ മാറ്റുമ്പോള്‍ തന്നെയും ബാഗ്ദാദി കൂടെ കൂട്ടുമായിരുന്നു. മലകളും മരുഭൂമികളും താണ്ടിയയായിരുന്നു യാത്രകള്‍. രാത്രി കാലങ്ങളില്‍ മൂന്നോളം വാഹനങ്ങളുടെ അകമ്പടിയിലാണ് ഒരു താവളത്തില്‍ നിന്നും മറ്റൊന്നിലേക്ക് മാറിയിരുന്നത്. ആട്ടിടയന്റെ വേഷമണിഞ്ഞാണ് അവസാന നാളുകളില്‍ ബാഗ്ദാദി സഞ്ചരിച്ചിരുന്നത്. ഇതിനായി വിലകുറഞ്ഞ ചെരുപ്പും വേഷവും ഇയാള്‍ ഉപയോഗിച്ചിരുന്നു.

സുരക്ഷാ കാരണങ്ങളാല്‍ ബാഗ്ദാദി മൊബൈല്‍ ഫോണും ഉപയോഗിച്ചിരുന്നില്ല, അതേ സമയം എല്ലായിപ്പോഴും സ്ഫോടക വസ്തുക്കള്‍ ചേര്‍ത്തു കെട്ടിയ ഒരു ബെല്‍റ്റ് ധരിച്ചിരുന്നു. ഉറങ്ങുമ്പോള്‍ പോലും ഈ ബെല്‍റ്റ് അടുത്ത് ഊരി വയ്ക്കുമായിരുന്നു. പ്രമേഹമുള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളും ബാഗ്ദാദിക്കുണ്ടായിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. പലപ്പോഴും ഇന്‍സുലില്‍ ഉപയോഗിച്ചിരുന്നു. ബാഗ്ദാദിയുടെ അമ്മാവന്റെ താവളത്തിലാണ് നാല് മാസത്തോളം യസീദി പെണ്‍കുട്ടിയെ പാര്‍പ്പിച്ചത്. ഇവിടെ വച്ച് നിരന്തരം പീഡനത്തിനിരയാക്കിയിരുന്നു. 2018ല്‍ ഈ പെണ്‍കുട്ടിയെ ബാഗ്ദാദി മറ്റൊരാള്‍ക്ക് വിറ്റു. ഇതിനു ശേഷം ബാഗ്ദാദിയുടെ പേരില്‍ ഒരു ആഭരണം തനിക്ക് ലഭിച്ചു. അത്രമാത്രെ തനിക്കൂ അറിയൂവെന്ന് യസീദി പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

00:02:39

സിനിമാ തിയേറ്ററുകളിൽ മാസ്ക്ക് ഉപയോഗിക്കാതെ സിനിമാ കാണാമെന്ന് പ്രതീക്ഷ നല്കുന്നു; വോൾഫ് അയോൺ ത്രസ്റ്റർ

സിനിമാ തിയേറ്ററുകളിൽ മാസ്ക്ക് ഉപയോഗിക്കാതെ സിനിമാ കാണാമെന്ന് പ്രതീക്ഷ നല്കുന്നു.

വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ; നയം പിൻവലിക്കണം

വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ . ഉപഭോക്താക്കളുടെ സ്വകാര്യ നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു . ഇത് സംബന്ധിച്ചു ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്സ് ആപ്പ്...

പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നു ; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് .

പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് . സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു . പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും ഉണ്ടായി...

കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത ; എന്നാൽ പദവികളോട് ഒരു ആർത്തിയുമില്ല .

കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത.മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇത് . എന്നാൽ പദവികളോട് ആർത്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി . സ്ഥാനാർഥി നിർണ്ണയം പൂർത്തിയായാലുടൻ കെ...

Recent Comments

%d bloggers like this: