രണ്ടാമത്തെ കണ്‍മണിയുടെ പിതാവായി 65ാം വയസ്സില്‍ ‘സെക്‌സ് ആന്‍ഡ് ദി സിറ്റി’ താരം

19

65-ാം വയസ്സില്‍ രണ്ടാം വട്ടം അച്ഛനായി ‘സെക്‌സ് ആന്‍ഡ് ദി സിറ്റി’ താരം ക്രിസ് നോത്. ക്രിസിനും ഭാര്യ താരക്കും കുഞ്ഞു പിറന്ന വിവരം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ താരം തന്നെ ലോകത്തെ അറിയിക്കുകയായിരുന്നു. ഇംഗ്ലീഷ് കവി കീറ്റ്സിന്റെ ഓര്‍മ്മക്കായി കണ്‍മണിക്ക് കീറ്റ്സ് എന്നാണ് ക്രിസ് പേരിട്ടിരിക്കുന്നത്.

37കാരിയായ താരക്കും ക്രിസ്സിനും ഓറിയോണ്‍ എന്ന മറ്റൊരു മകന്‍ കൂടിയുണ്ട്. മൂത്തമകനിപ്പോള്‍ 12 വയസ്സ് പ്രായമാണ്. 1998 മുതല്‍ 2004 വരെ തീര്‍ത്തും സജീവമായിരുന്ന ‘സെക്‌സ് ആന്‍ഡ് ദി സിറ്റി’ ടി.വി. ഷോയിലെ പ്രധാന താരമായിരുന്നു ക്രിസ്. 2019 സെപ്റ്റംബര്‍ മാസത്തില്‍ നിറവയറോട് കൂടിയ താരയുടെ ചിത്രം പോസ്റ്റ് ചെയ്താണ് വീണ്ടും അച്ഛനാവുന്ന വിവരം ക്രിസ് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here