27.9 C
Kollam
Thursday, March 13, 2025
HomeNewsWorldഇന്ത്യ -യു.എ.ഇ യെ മാതൃകയാക്കണം ; ഇങ്ങനെ ഒക്കെ ചെയ്താല്‍ പിന്നെ നിങ്ങള്‍ യു.എ.ഇ യില്‍...

ഇന്ത്യ -യു.എ.ഇ യെ മാതൃകയാക്കണം ; ഇങ്ങനെ ഒക്കെ ചെയ്താല്‍ പിന്നെ നിങ്ങള്‍ യു.എ.ഇ യില്‍ ഉണ്ടാവില്ല ; ശിക്ഷയും കഠിനം തന്നെ നാടുകടത്തലും 30000 ദിര്‍ഹം പിഴയും

യു.എ.ഇ മറ്റുരാജ്യങ്ങള്‍ക്കിടയില്‍ മാതൃകയാകുന്നത് പല കാര്യങ്ങള്‍ കൊണ്ടാണ്. ലോകത്താകമാനമുള്ള സഞ്ചാരികളെ എന്നെന്നും ആകര്‍ഷിക്കുന്ന ടൂറിസ്റ്റ് ഹബ്ബെന്ന നിലയിലും പിന്നെ ഏഷ്യയിലെ തന്നെ സമ്പന്ന രാജ്യങ്ങളിലൊന്ന് എന്ന വിശേഷണവും. എന്നാല്‍ ഇതൊന്നുമല്ല കൂറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാപ്പ് നല്‍കുന്ന ശീലവും യു.എ.ഇ ഭരണകൂടത്തിനില്ല. മാത്രമല്ല ശിക്ഷ വളരെ കഠിനവും ആയിരിക്കും. യു.എ.ഇ സ്വീകരിച്ചു പോരുന്ന ഇത്തരം മാതൃകകള്‍ മറ്റു രാജ്യങ്ങളും എപ്പോഴും മാതൃകയാക്കാറുണ്ട്. അത്തരത്തില്‍ തെറ്റുകള്‍ ചെയ്താല്‍ ലഭിക്കുന്ന ഒരു ശിക്ഷയെ പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്. പൊതു ഇടങ്ങളില്‍ പരസ്യം പതിക്കുന്നത് കര്‍ശനമായി നിരോധിച്ചു കൊണ്ടുള്ള മുന്നറിയിപ്പും പിന്നാലെ ശിക്ഷയും . ശിക്ഷ എന്താണെന്നല്ലേ? നാടുകടത്തലും 30000 ദിര്‍ഹം പിഴയും. ഇതേ മുന്നറിയപ്പ് നല്‍കുന്ന മറ്റു രാജ്യങ്ങളാണ് ഷാര്‍ജയും , ദുബായിയും. ഇതേ തുടര്‍ന്നാണ് നഗര സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ പതിക്കുന്നവരെയും സാമൂഹിക മൂല്യങ്ങളെ പാടെ അവഗണിച്ച് പരസ്യങ്ങള്‍ നിര്‍മ്മിക്കുന്നവരെയും കര്‍ശനമായി ശിക്ഷിക്കുമെന്ന് യു.എ.ഇ അധികാരികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments