28.1 C
Kollam
Sunday, December 22, 2024
HomeNewsWorldഇന്ത്യ എന്നെ അദ്ഭുതപ്പെടുത്തി ട്രംപ് ; കാഴ്ചകള്‍ അതിമനോഹരം...

ഇന്ത്യ എന്നെ അദ്ഭുതപ്പെടുത്തി ട്രംപ് ; കാഴ്ചകള്‍ അതിമനോഹരം…

രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിയ ശേഷം ഇന്ത്യയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചു അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ്.

മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ഇന്ത്യയിലെ കാഴ്ചകള്‍ കണ്ട് അദ്ഭുതം തോന്നി, ഇന്ത്യയുമായുള്ള അമേരിക്കന്‍ ബന്ധം വീണ്ടും ദൃഢമായതായും ഉഭയകക്ഷി ബന്ധങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ തന്റെ സന്ദര്‍ശനം കൊണ്ടു കഴിഞ്ഞുവെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി മാന്യനായ നേതാവാണെന്ന അഭിപ്രായമാണ് അമേരിക്കന്‍ പ്രസിഡന്റ് പങ്കുവച്ചത്. ഇന്ത്യ ഭംഗിയായി തങ്ങളെ സ്വീകരിച്ചെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദില്‍ മൊട്ടേര സ്റ്റേഡിയത്തില്‍ നമസ്തേ ട്രംപ് എന്ന പരിപാടി സംഘടിപ്പിച്ചാണ് ഇന്ത്യ അദ്ദേഹത്തെ സ്വീകരിച്ചത്. ഒരു ലക്ഷത്തോളം പേര്‍ അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാനായി എത്തിച്ചേര്‍ന്നിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments