28.1 C
Kollam
Thursday, September 19, 2024
HomeNewsWorldകൊവിഡ് 19 അമേരിക്കയിലും പിടിമുറുക്കുന്നു ; ആശങ്കയില്‍ അമേരിക്കന്‍ ജനത; നിരീക്ഷണത്തിലുണ്ടായിരുന്ന 70 കാരനും മരിച്ചു...

കൊവിഡ് 19 അമേരിക്കയിലും പിടിമുറുക്കുന്നു ; ആശങ്കയില്‍ അമേരിക്കന്‍ ജനത; നിരീക്ഷണത്തിലുണ്ടായിരുന്ന 70 കാരനും മരിച്ചു ; ഇതോടെ മരണസംഖ്യ രണ്ടായി ; വൈറസ് ബാധയെ ഏതു വിധേനയും പ്രതിരോധിക്കുമെന്ന് ട്രംപ്

കൊവിഡ് 19( കൊറാണ വൈറസ് ) ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 2 ആയി. കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 70 കാരനാണ് മരിച്ചത്. യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലുമായി കൊവിഡ് 19 പടര്‍ന്നു പിടിക്കുകയാണ്. ലോകത്തുട നീളമായി 87,000 പേര്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് 2 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശനമായ നിരീക്ഷണത്തിനും പരിശോധനക്കും വിധേയമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

50 വയസ്സുകാരിയായ റോബര്‍ട്ട് റെഡ്ഫീല്‍ഡ് എന്ന വനിതയാണ് അമേരിക്കയില്‍ ആദ്യം കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്ടറായിരുന്നു ഇവര്‍.

- Advertisment -

Most Popular

- Advertisement -

Recent Comments