ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറാണ പടര്‍ന്നു പിടിച്ച രാജ്യങ്ങളിലൊന്നായ ദക്ഷിണ കൊറിയയില്‍ സ്ഥിതിഗതികള്‍ ദിനം പ്രതി വഷളാവുന്നു. ആശുപത്രിയില്‍ കിടക്കകള്‍ പോലും ലഭിക്കാതെ ആയിരങ്ങള്‍ മണിക്കൂറോളം ഇവിടെ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ് ഉള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ബുധനാഴ്ച ദിവസം മാത്രം അഞ്ഞൂറോളം പേരാണ് കെ 19 വൈറസ് ബാധ പിടിപ്പെട്ട് ചികിത്സക്കായി ആശുപത്രികളിലെത്തിയത്. ദക്ഷിണ കൊറിയയിലെ പ്രധാന നഗരങ്ങളിലൊന്നായ ദേഗു നഗരത്തിലാണ് നിരവധി പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ ചികിത്സക്കായി ആളുകള്‍ ആശുപത്രികളില്‍ ക്യൂ നില്‍ക്കുകയാണ്. രാജ്യത്താകമാനം ഇതുവരെ അയ്യായിരത്തിലധികം പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
32 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരുടേ ഇടയിലാണ് വ്യാപകമായി കൊറോണ പിടിപ്പെട്ടിരിക്കുന്നത്. ഇതില്‍ പലതും പ്രാര്‍ത്ഥന കൂട്ടായ്മകളില്‍ നിന്നാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ രണ്ടു ലക്ഷം പേരെ പരിശോധനകള്‍ക്ക് വിധേയരാക്കിയതായും അധികൃതര്‍ വ്യക്തമാക്കുന്നു.