26.6 C
Kollam
Thursday, December 26, 2024
HomeNewsWorldകൊറോണയെ ഭയന്ന് ഐസിസ് : ദൈവത്തില്‍ വിശ്വസിക്കുക, തുമ്മുമ്പോള്‍ മുഖം മറയ്ക്കണം, കൈകള്‍ കഴുകണം: അനുയായികള്‍ക്ക്...

കൊറോണയെ ഭയന്ന് ഐസിസ് : ദൈവത്തില്‍ വിശ്വസിക്കുക, തുമ്മുമ്പോള്‍ മുഖം മറയ്ക്കണം, കൈകള്‍ കഴുകണം: അനുയായികള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ഐസിസ്

കൊറോണ വ്യാധിയില്‍ വിറങ്ങലിച്ച് ലോകം നെടുവീര്‍പ്പെടുന്ന സാഹചര്യത്തില്‍ തങ്ങളുടെ അനുയായികള്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി ഭീകര സംഘടനയായ ഐസിസ്. തങ്ങളുടെ ന്യൂസ് ലെറ്റര്‍ ആയ ‘അല്‍ നബ’യിലൂടെ കോവിഡ് 19 രോഗബാധയെ ചെറുക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങളാണ് ഐസിസ് അനുയായികള്‍ക്ക് നല്‍കിയത്.

പകര്‍ച്ചവ്യാധിയെ തടയുന്നതിന് ‘ഷാരിയാ’ നിര്‍ദേശങ്ങള്‍ എന്ന പേരിലാണ് ഐസിസ് ഈ ന്യൂസ് ലെറ്റര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. രോഗത്തെ തടയുന്നതിനായി എപ്പോഴും കൈകള്‍ കഴുകണമെന്നും കോട്ടുവാ ഇടുമ്പോഴും തുമ്മുമ്പോഴും വാ പൊത്തണമെന്നും യാത്ര ഒഴിവാക്കണമെന്നും വാര്‍ത്താ പത്രികയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാധികള്‍ തനിയെ ആരെയും ബാധിക്കാറില്ലെന്നും ദൈവത്തിന്റെ ശാസനയും ഉത്തരവും പ്രകാരമേ അത് സംഭവിക്കാറുള്ളൂവെന്നും ഈ പത്രികയില്‍ പറയുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് കരുണ ലഭിക്കുമെന്നും അസുഖം ബാധിച്ചവര്‍ക്ക് ദൈവത്തില്‍ അഭയം പ്രാപിക്കാവുന്നതാണെന്നും പത്രികയില്‍ വിശദീകരിക്കുന്നു. ഐസിസിന് സാന്നിദ്ധ്യമുള്ള ഇറാഖില്‍ ഇതുവരെ 79 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സിറിയയില്‍ ഇതുവരെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ലോകത്തില്‍ 149ഓളം രാജ്യങ്ങളില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭയം നിമിത്തമാകണം ഐസിസ് ഇങ്ങനെയൊരു വിജ്ഞാപനം പുറത്തിറക്കിയതെന്ന് കരുതപ്പെടുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments