24.8 C
Kollam
Wednesday, November 20, 2024
HomeRegionalCulturalഉത്രാട പാച്ചിലില്‍ കൊല്ലം നഗരം.........

ഉത്രാട പാച്ചിലില്‍ കൊല്ലം നഗരം………

ഉത്രാടത്തിന്‍ നാളില്‍ ഉച്ച തിരിയുന്പോള്‍ അച്ചിമാര്‍ക്കുള്ളൊരു സനപ്രദായം … ചന്തയില്‍ പോയി മലക്കറി വാങ്ങണം ചന്തത്തിനൊത്തൊരു ചേനയും വാങ്ങണം.. ഇൗ പഴമൊഴിയെ അന്വര്‍ത്ഥമാക്കിയാണ് ഉത്രാട പാച്ചില്‍ കൊല്ലം നഗരിയില്‍ അരങ്ങേറുന്നത്. ഗതകാല കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഉത്രാട പാച്ചിലില്‍ നഗരം പച്ചയണിഞ്ഞിരിക്കുകയാണ് . കൊല്ലം നഗരത്തില്‍ എവിടെയും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചില സാധനങ്ങള്‍ക്ക് വന്‍ വിലക്കിഴിവ് നല്‍കിയതായുള്ള പരസ്യങ്ങളിലൂടെ ജനങ്ങളെ ഓണച്ചന്തകളിലേക്ക് എത്തിക്കുകയാണ് സ്ഥാപനങ്ങള്‍.. വസ്ത്രങ്ങള്‍ക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും , ആഭരണങ്ങള്‍ക്കും എല്ലാം വന്‍ ഡിസ്കൗണ്ടാണ് സ്ഥാപനങ്ങള്‍ നല്‍കുന്നത്. തിരുവോണ ദിനം പൊടി പൊടിക്കാനായി ഉത്രാട ദിനത്തിൽ അവസാന തയ്യാറെടുപ്പിലാണ് നാടും നഗരവും.

അന്യ സംസ്ഥാനത്ത് നിന്നെത്തിയ വഴിവാണിഭക്കാര്‍ തുടങ്ങി വിപണിയില്‍ ഏറെ ആകര്‍ഷകമായ പൂക്കച്ചവടം വരെ സജീവമാണ് നഗരത്തില്‍ എല്ലായിടവും. തിരുവോണത്തിന് അത്തപൂക്കളമിടാനായി ജമന്തി, മല്ലിക, അരളി പൂവുകള്‍ വാങ്ങാന്‍ പൂക്കടകളില്‍ വന്‍ തിര്കക്കാണ്. ഇടതടവില്ലാതെ പെയ്യുന്ന മഴക്ക് ശമനം വന്നതിന്‍റെ ആശ്വാസത്തിലാണ് കച്ചവടക്കാര്‍. തിരുവോണത്തിന് സദ്യയൊരുക്കാനും പൂക്കളം തീര്‍ക്കാനും ഓണക്കോടിയെടുക്കാനും തയ്യാറെടുത്ത് ധാരാളം പേരാണ് നഗരത്തിലേക്ക് ഒഴുകുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനത്തിനുമായി നിരവധിപോലീസുകാരെ ഇതിനോടകം നിയോഗിച്ചിട്ടുണ്ട്. തിരക്കില്‍ പോക്കറ്റടിയും കവര്‍ച്ചയും മറ്റും തടയുന്നതിന് മഫ്തിയിലും പോലീസ് രംഗത്തുണ്ട്. ബീവറേജസിലും ബാറുകളിലും ഓണാഘോഷം തകൃതിയായി നടക്കുകയാണ്.

എന്താായാലും അദൃശ്യനായ മാവേലി മന്നനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് കൊല്ലം നഗരം..

- Advertisment -

Most Popular

- Advertisement -

Recent Comments