28.8 C
Kollam
Friday, November 22, 2024
HomeRegionalReligion & Spiritualityശബരിമല പ്രശ്നം സങ്കീർണ്ണമാക്കി

ശബരിമല പ്രശ്നം സങ്കീർണ്ണമാക്കി

ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാനസർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.പ്രശ്നം സങ്കീർണ്ണമാക്കി സംസ്ഥാനത്തെ ക്രമസമാധാനനില തകർത്തതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ പോലീസ് സംരക്ഷണം നൽകി സന്നിധാനത്തെത്തിച്ച് പ്രകോപനം സൃഷ്ടിക്കുവാൻ സർക്കാർ നടത്തുന്ന ശ്രമം അപലപനീയമാണ്. സർക്കാർ സ്പോൺസേർഡ് വിശ്വാസ ധ്വംസനമാണ് ഇന്ന് ശബരിമലയിൽ നടന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ക്കും കേരളം ഭരിക്കുന്ന സി.പി.എം നും ഭരണപരവും നിയമപരവുമായ മാർഗ്ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കാമെന്നിരിക്കെ അതിനു മുതിരാതെ മത സാമുദായിക വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആപത്കരമാണ്. രാഷ്ട്രീയ ലാഭം കൊയ്യാനാണ് ബി.ജെ.പി യും സി.പി.എമ്മും ശ്രമിക്കുന്നത്. ശബരിമല കലാപഭൂമിയാക്കിയതിൽ ബി.ജെ.പിക്കും സംസ്ഥാന സർക്കാരിനും തുല്യ ഉത്തരവാദിത്വമാണുള്ളത്. ശബരിമല വിഷയത്തിൽ തുടക്കം മുതൽ സർക്കാർ സ്വീകരിച്ചു വരുന്ന സമീപനം ദുരൂഹമാണ്. ബി.ജെ.പി ക്കും സംഘപരിവാറിനും വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയെടുക്കുന്നതിനുള്ള രഹസ്യ അജണ്ട നടപ്പാക്കുകയാണ് മുഖ്യമന്തി. ശബരിമല വിധിക്ക് സമാനമായ നിരവധി വിധികൾ സുപ്രീം കോടതിയിൽ നിന്നുമുണ്ടായപ്പോൾ അതിനെയൊക്കെ അതിജീവിക്കാൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും സംസ്ഥാന സർക്കാർ

സ്വീകരിച്ചിരുന്നു. എന്നാൽ ശബരിമല വിഷയത്തിൽ തികച്ചും വിരുദ്ധമായ നിലപാടാണ് സർക്കാരിന്റേത്. മതസാമുദായിക ധ്രുവീകരണത്തിന് പ്രേരിപ്പിക്കുന്ന പ്രകോപനപരമായ പ്രവർത്തനങ്ങളാണ് ബി.ജെ.പി സംഘപരിവാർ സംഘടനകൾ നടത്തു
ന്നത്. ജാതിയുടെയും ഉപജാതിയുടെയും ധ്രുവീകരണത്തിന് പ്രേരിപ്പിക്കുന്ന പ്രകോപനപരമായ പ്രസ്താവനകളാണ് മുഖ്യമന്ത്രിയുടേത്. വർണ്ണവിവേചനത്തിന്റെ നാളുകളിലേക്ക് സംസ്ഥാനത്തെ പിന്നോക്കം വലിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന
ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവും മുഖ്യമന്ത്രി പദവിക്ക് യോജിക്കാത്തതുമാണ്.

ജനാധിപത്യത്തിൽ സമവായത്തിനും സമന്വയത്തിനുമുള്ള
വഴികൾ ആരായുന്നതിനു പകരം വിശ്വാസികളെ വെല്ലുവിളിച്ചു.
വിഷയം വഷളാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. നിയമപരമായി സ്വത്രന്ത തീരുമാനമെടുക്കാൻ അവകാശമുള്ള ദേവസ്വം ബോർഡിനെപോലും തീരുമാനമെടുക്കാൻ അനുവദിക്കാതെ
മുഖ്യമന്ത്രിയുടെ വരുതിയിൽ നിർത്തിയതാണ് പ്രശ്നങ്ങൾ വഷ
ളാകാൻ കാരണം. വിധിയെ സംബന്ധിച്ച് അറ്റോണി ജനറൽ പ്രകടിപ്പിച്ച അഭിപ്രായം മുഖവിലക്കെടുത്ത് നിയമോപദേശം തേടാനും തുടർ നടപടി സ്വീകരിക്കാനും കേന്ദ്ര സംസ്ഥാന
സർക്കാരുകൾ തയ്യാറാകണം. സംസ്ഥാന സർക്കാർ പിടിവാശി ഉപേക്ഷിച്ച് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. ആവശ്യപ്പെട്ടു.

- Advertisment -

Most Popular

- Advertisement -

Recent Comments