കൊറോണ വൈറസ് പിടിപ്പെട്ട് മരിക്കുന്ന മുസ്ലീങ്ങളെ അടക്കം ചെയ്യരുതെന്ന് യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മേധാവി വസീം റിസ്വി. എന്നാല്‍ വൈറസ് വ്യാപനം തടയാന്‍ സഹായിക്കുമെന്നതിനാല്‍ മൃതദേഹങ്ങള്‍ വൈദ്യുത ശ്മശാനങ്ങളില്‍ സംസ്‌കരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
”ഒരു മുസ്ലീം രോഗി കൊറോണ വൈറസ് ബാധിച്ച് മരിക്കുകയാണെങ്കില്‍, രോഗിയുടെ കുടുംബം മരണപ്പെട്ടയാളെ അടക്കം ചെയ്യാതെ വൈദ്യുത ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തണം. ഈ രീതിയില്‍ മരിച്ചയാള്‍ മാത്രമല്ല, ആ ശരീരത്തിലെ വൈറസ് കത്തി നശിക്കുകയും പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്യും, ‘- റിസ്വി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.