24.7 C
Kollam
Friday, November 22, 2024
HomeTechnologyനിങ്ങളുടെ ബുദ്ധി ഇവിടെ ഒന്നുമല്ല ഹേ ' വെറുതേ കുമ്മോഞ്ചി ( ഇമോജി) ഇട്ട് ആളെ...

നിങ്ങളുടെ ബുദ്ധി ഇവിടെ ഒന്നുമല്ല ഹേ ‘ വെറുതേ കുമ്മോഞ്ചി ( ഇമോജി) ഇട്ട് ആളെ പറ്റിക്കുന്ന പോലെ അല്ല ; ഇവനാണ് കിടുക്കാച്ചി ; ഇരുപത്തി ഒന്നാം നൂറ്റാണ്ടിനെ അടക്കി വാഴുന്ന രാജാവ് ; ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ് (നിര്‍മ്മിത ബുദ്ധി) ; ഇനി നീ പറയാത്തതു കൂടി ഇവന്‍ പറയും ; നമ്മുടെ പൈസയും ലാഭം ….

30 വര്‍ഷങ്ങള്‍ക്കു ശേഷം നമ്മുടെ പോപ്പുലേഷന്‍ എന്താകും എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അന്ന് എങ്ങനെ ഭക്ഷണം കഴിക്കും വിതരണസംവിധാനം എന്താകും എന്ന് എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ. താപനില, മണ്ണിന്റെ മൂല്യം, കാര്‍ഷിക വൃത്തി, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയെ പറ്റി ഉത്തമ തീരുമാനം കൈകൊള്ളാന്‍ കര്‍ഷകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന നിര്‍മ്മിത ബുദ്ധി (AI) അഥവാ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ് ഐബിഎം വാട്‌സണ്‍ എന്ന അമേരിക്കന്‍ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ 100% കൃത്യതയോടെ സമൃദ്ധമായി വിളവെടുപ്പ് നടത്താമെന്നും കമ്പനി അവകാശപ്പെടുന്നു. മൂത്രസഞ്ചി സംബന്ധമായ ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാനുള്ള പ്രതിവിധിയും ഇതേ കമ്പനി തന്നെ നിര്‍മ്മിത ബുദ്ധിയിലൂടെ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. മനുഷ്യന്റെ തലച്ചോറുമായി താരതമ്യം ചെയ്യുമ്പോള്‍ 90 % കൃത്യത ഉള്ള നിയമോപദേശം ലഭിക്കാനും ഇതിനും ഐബിഎം വാട്‌സണ്‍ ഒരു എഐ നിര്‍മ്മിച്ചിട്ടുണ്ട്. ഇതിലൂടെ നിങ്ങള്‍ക്ക് ആവശ്യമുള്ള നിയമോപദേശം ലഭിക്കുമെന്നതാണ് സത്യം.ഇപ്പോള്‍ അഭിഭാഷകനെ കാണാന്‍ അമേരിക്കയില്‍ ആരും പോകാറില്ല അത്രെ? അമേരിക്കയില്‍ അഭിഭാഷകര്‍ക്കും , ഡോക്ടര്‍ക്കും എന്തിന് കര്‍ഷകന് പോലും ഭീഷണിയാണ് ഇവന്‍.

ഇത് കാരണം അമേരിക്കയിലെ അഭിഭാഷകര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നുവെന്ന് വരെയുള്ള പരാതിയാണ് കേള്‍ക്കുന്നത്. ഇവര്‍ നല്‍കുന്ന 70% ബുദ്ധി തങ്ങള്‍ക്ക് ആവശ്യമില്ലെന്നും ഐബിഎം വാട്‌സണ്‍ നല്‍കുന്ന നിര്‍മ്മിത ബുദ്ധിയില്‍ ഇതെല്ലാം ഉണ്ടെന്നാണ് അവിടുത്തെ സാധാരണ ജനങ്ങള്‍ പോലും പറയുന്നു. എന്താണല്ലേ ? ഈ നിര്‍മ്മിത ബുദ്ധിയുടെ പൗവര്‍. ന്യൂജെന്‍ കിഡ്ഡുകള്‍ പറയാറുള്ളത് പോലെ ‘സീന്‍ മൊത്തം ഡാര്‍ക്കായി പോയി മോനേ..’.

- Advertisment -

Most Popular

- Advertisement -

Recent Comments