26.2 C
Kollam
Sunday, December 22, 2024
HomeLocalമിഷൻ ഇന്ദ്രധനുസ്. തയ്യാറെടുപ്പുകൾ തുടങ്ങുന്നു; കൊല്ലം ജില്ലാ കലക്ടർ

മിഷൻ ഇന്ദ്രധനുസ്. തയ്യാറെടുപ്പുകൾ തുടങ്ങുന്നു; കൊല്ലം ജില്ലാ കലക്ടർ

ഇന്റൻസിഫയിഡ് മിഷൻ ഇന്ദ്രധനുസ് ( ഐ.എം.ഐ ) പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്കായുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയാണ് എന്ന് ജില്ലാ കലക്ടർ അഫ്സാനാ പർവീൺ. ഓൺലൈനായി ചേർന്ന ജില്ലാതല ദൗത്യസംഘത്തിന്റെ ആലോചനാ യോഗത്തിലാണ് അറിയിച്ചത്.

90 ശതമാനം കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി വഴി ഡിഫ്തീരിയ‍‍, വില്ലൻചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകളാണ് നൽകുന്നത്. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്കു പുറമെ ഗർഭിണികൾക്കും കുത്തിവയ്പ്പ് നടത്തും. പ്രാദേശികതലത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിലൂടെയാണ് ഇവരെ കണ്ടെത്തുക. കുടുംബശ്രീ, ആശാവർക്കർമാർ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് നൽകണം- കലക്ടർ നിർദേശിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തി വാക്സിനേഷന് ഊർജ്ജിത പ്രവർത്തനം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കണം. ഇതിനായി ആരോഗ്യം, വനിതാ ശിശുക്ഷേമം , തൊഴിൽ, വിദ്യാഭ്യാസ വകുപ്പുകൾ, ട്രൈബൽ ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സഹകരണം ഉറപ്പാക്കും.

ജില്ലാ-ബ്ലോക്ക് തല സംഘങ്ങൾക്ക് പരിശീലനം നടന്നു വരികയാണെന്ന് സ്റ്റേറ്റ് മിഷൻ ഓഫീസറും ഡബ്ലിയു എച്ച് ഒ കൺസൾട്ടന്റുമായ ഡോ. പ്രതാപചന്ദ്രൻ അറിയിച്ചു . ഡി.എം.ഒ ഡോ. ബിന്ദു മോഹൻ , ആർ സി എച്ച് ഓഫീസർ ഡോ എം. എസ് അനു, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments