പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കേന്ദ്രം കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപയും കുറയും.സംസ്ഥാന വാറ്റില്‍ ആനുപാതിക കുറവ് വരുന്നതിനാലാണിത്.
ഇതോടെ 106.74 രൂപയാണ് തിരുവനന്തപുരത്ത് പെട്രോളിന് വില. ഡീസലിന് 96.58 രൂപയുമായി കുറയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 104.62 രൂപയും ഡീസലിന് 92.63 രൂപയുമാകും. പുതുക്കിയ വില ഞായറാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും.