HomeNewsകേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജിവെച്ചു

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജിവെച്ചു

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജിവച്ചു. നേരത്തെ തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍ എന്നിവരും രാജിവച്ചിരുന്നു. മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി കൂടുതല്‍ മന്ത്രിമാര്‍ രാജിവെക്കുമെന്നാണ് സൂചന.
എട്ടോളം കേന്ദ്രമന്ത്രിമാരുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സാമൂഹികനീതി മന്ത്രി താവര്‍ചന്ദ് ഗഹ്ലോതിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചിരുന്നു. പുനഃസംഘടനയ്ക്കുള്ള അന്തിമരൂപം പ്രധാനമന്ത്രിയും അമിത് ഷായും കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമാണ് നല്‍കിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments