27.4 C
Kollam
Wednesday, March 12, 2025
HomeAutomobileഓട്ടോമൊബൈല്‍ പ്രതിസന്ധി കുറയുന്നു; നെക്സ ഔട്ട്ലെറ്റ് വഴി മാരുതിയുടെ വില്പന 10 ലക്ഷം കടന്നു

ഓട്ടോമൊബൈല്‍ പ്രതിസന്ധി കുറയുന്നു; നെക്സ ഔട്ട്ലെറ്റ് വഴി മാരുതിയുടെ വില്പന 10 ലക്ഷം കടന്നു

ഓട്ടോ മൊബൈല്‍ പ്രതിസന്ധി നീങ്ങുന്നു. മാരുതി സുസുക്കിയുടെ പ്രീമിയം ഷോറൂം ശൃംഖല നെക്സയിലൂടെ വിറ്റഴിഞ്ഞ കാറുകളുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവയാണ് ഇക്കാര്യം പുറത്തുവിട്ടത്.

2015ലാണ് നെക്സ ഷോറൂമുകള്‍ക്ക് മാരുതി തുടക്കമിട്ടത്. 200 നഗരങ്ങളിലായി 350ഓളം നെക്സ ഷോറൂമുകള്‍ നിലവില്‍ ഇന്ത്യയിലുണ്ട്. സിയസ്, എസ്-ക്രോസ്, ബലേനോ തുടങ്ങിയ മോഡലുകളാണ് നെക്സയിലൂടെ വിറ്റഴിക്കപ്പെടുന്നത്. ഉപഭോക്താക്കള്‍ക്ക് അത്യാധുനിക ടെക്നോളജിയോട് കൂടിയ, മികവുറ്റ ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയെന്ന മാരുതി സുസുക്കിയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ വില്പന നേട്ടമെന്ന് ശ്രീവാസ്തവ പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments