26.4 C
Kollam
Tuesday, December 3, 2024
HomeAutomobileമൂന്ന് പുത്തന്‍ ആഡംബര കാറുകള്‍ രാജ്യവിപണിയിൽ ; മിനി ഇന്ത്യ

മൂന്ന് പുത്തന്‍ ആഡംബര കാറുകള്‍ രാജ്യവിപണിയിൽ ; മിനി ഇന്ത്യ

മിനി ഇന്ത്യ മൂന്ന് പുതിയ കാറുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി. ആള്‍ ന്യൂ മിനി 3- ഡോര്‍ ഹാച്ച്, ആള്‍ ന്യൂ മിനി കണ്‍വേര്‍ട്ടബ്ള്‍, ആള്‍ ന്യൂ മിനി ജോണ്‍ കൂപര്‍ വര്‍ക് ഹാച്ച് എന്നിവയാണ് ഇറക്കിയത്. ഇവക്ക് യഥാക്രമം 38 ലക്ഷം, 44 ലക്ഷം, 45.5 ലക്ഷം എന്നിങ്ങനെയാണ് വില.
പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഇവ ലഭ്യമാകുക. മിനി 3ഡോര്‍ ഹാച്ചും മിനി കണ്‍വേര്‍ട്ടിബ്‌ളും റൂഫ്‌ടോപ് ഗ്രേ മെറ്റലിക്, ഐലന്‍ഡ് ബ്ലൂ മെറ്റലിക്, എനിഗ്മാറ്റിക് ബ്ലാക്, സെസ്റ്റി യെല്ലോ എന്നീ നിറങ്ങളില്‍ ലഭ്യമാകും. 2 ലിറ്റര്‍ 4 സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. മിനി 3 ഡോറിന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ. വേഗം കൈവരിക്കാന്‍ വെറും 6.7 സെക്കന്‍ഡ് മതി. കണ്‍വേര്‍ട്ടിബിളിന് ഇത് 7.1 സെക്കന്‍ഡ് എടുക്കും. 7 സ്പീഡ് ഡബിള്‍ ക്ലച്ച് സ്റ്റെപ്‌ട്രോണിക് ട്രാന്‍സ്മിഷനാണുള്ളത്.
2.0 ലിറ്റര്‍ 4 സിലിന്‍ഡര്‍ ട്വൈൻ പവര്‍ ടര്‍ബോ എന്‍ജിനാണ് മിനി ജോണ്‍ കൂപറിനുള്ളത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.1 സെക്കന്‍ഡ് മതി. 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട് ട്രാന്‍സ്മിഷനാണുള്ളത്. മുന്‍നിരയിലെ യാത്രക്കാരന് എയര്‍ബാഗുകള്‍, 3 പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ബ്രേക് അസിസ്റ്റ്, ക്രാഷ് സെന്‍സര്‍ അടക്കമുള്ള സംവിധാനങ്ങളുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments