കോര്‍പറേറ്റ് ടാക്‌സ് വെട്ടികുറച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്ന കേന്ദ്രത്തിന്റെ നീക്കം വീണ്ടും പാളി. വെട്ടികുറച്ച കോര്‍പറേറ്റ് ടാക്‌സ് ഒന്നു കൊണ്ട് മാത്രം പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന് രാജ്യത്തെ ഓട്ടോ മൊബൈല്‍ മേഖലയിലെ വാഹന നിര്‍മ്മാണ കമ്പനികള്‍.
താല്‍ക്കാലികമായി ഇത് ഗുണം ചെയ്യുമെന്നിരിക്കെ ദീര്‍ഘകാലത്തേക്ക് ഈ നടപടി ഗുണമുണ്ടാവില്ല എന്ന കണക്കു കൂട്ടലിലാണ് കമ്പനികള്‍. വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കാന്‍ ആവുന്നത് എന്തും ചെയ്യാന്‍ നിര്‍മ്മാണ കമ്പനികള്‍ ഒരുക്കമാണ്. എന്നാല്‍ മാര്‍ക്കറ്റിലേക്ക് മടങ്ങിയെത്താന്‍ ആളുകളുടെ കൈയില്‍ പണമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഈ അവസ്ഥ എങ്ങനെയും മറികടന്നെങ്കില്‍ മാത്രമേ ഓട്ടോമൊബൈല്‍ മേഖലയിലെ പ്രശനത്തിന് സ്ഥിരപരിഹാരം ഉണ്ടാവൂ എന്നാണ് കമ്പനികള്‍ ഡിസിഷന്‍ മേക്കിങ്ങിലൂടെ വിലയിരുത്തുന്നത്.
20 വര്‍ഷത്തിനിടെ ഏറ്റവും മോശം കച്ചവടമാണ് ഇപ്പോള്‍ മേഖലയില്‍ നടക്കുന്നത്. അതേസമയം ഉത്സവ സീസണുകളിലെങ്കിലും വില്‍പ്പന തകൃതിയായി നടക്കുമെന്നാണ് കമ്പനികള്‍ ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. അതും നടന്നില്ലെങ്കില്‍ എന്താണ് ഭാവി എന്ന ആശങ്കയിലാണ് കമ്പനികള്‍ ഇപ്പോള്‍. അതും നടന്നില്ലെങ്കില്‍ നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്തിവെച്ച് താഴിട്ട് പൂട്ടേണ്ടി വരുമോ എന്നഅങ്കലാപ്പിലാണ് കമ്പനികള്‍.