27.4 C
Kollam
Sunday, December 22, 2024
HomeBusinessകേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ജിയോയോടും പറഞ്ഞു ബൈ ബൈ ; ഇനി മൊബൈല്‍ ഉപഭോക്താക്കള്‍ എന്തു...

കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ജിയോയോടും പറഞ്ഞു ബൈ ബൈ ; ഇനി മൊബൈല്‍ ഉപഭോക്താക്കള്‍ എന്തു ചെയ്യും…

നിമിഷ വേഗം കൊണ്ട് ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്ന 4 ജി, 5 ജി ഇന്റെര്‍നെറ്റിന് പിന്നാലെയാണ് ഇന്നു ലോകം. ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ മൊബൈല്‍ഫോണും ഇന്റര്‍നെറ്റും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയപ്പോള്‍ കടുത്ത മത്സരത്തിലാണ് ടെലികോം രംഗം ഇന്ന് . ഭീമന്മാരായ ജിയോയും, ഐഡിയയും വോഡഫോണും കൂടാതെ മറ്റു കമ്പനികളും ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കി വിപണി പിടിച്ചെടുത്തതോടെ ടെക് കിഡുകളുടെ ലോകമായി ഇന്ത്യ മാറി.

എന്നാല്‍ അത്ര സുഖകരമായ വാര്‍ത്തകളല്ല കഴിഞ്ഞ കുറേ ദിവസങ്ങളായി ടെലികോം മേഖലയില്‍ നിന്നും വരുന്നത് ടെലികോം രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിച്ച മുകേഷ് അംബാനിയുടെ റിലയര്‍സ് ജിയോ പോലും കടുത്ത പ്രതിസന്ധിയിലാണെന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അതിന്റെ മുന്നൊരുക്കമെന്നോണം വോഡഫോണ്‍, എയര്‍ടെല്‍ നെറ്റ് വര്‍ക്കുകളിലേക്കുള്ള ഫ്രീ വോയ്‌സ് കോള്‍ ജിയോ അവസാനിപ്പിക്കുകയാണ്.

ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍, ഐഡിയ തുടങ്ങിയ എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും ഇനി വിളിക്കണമെങ്കില്‍ ഫോണ്‍റിങ് ചെയ്യുന്ന സമയം മുതല്‍ മിനിട്ടിന് ആറ് പൈസ വീതം കമ്പനി ഈടാക്കും. അതായത് കോള്‍ കണക്ട് ആവുന്നതിന് മുമ്പുമുതല്‍ കമ്പനി പണം ഈടാക്കിത്തുടങ്ങും.

അതേസമയം സ്വന്തം നെറ്റ്വര്‍ക്ക് വഴിയുള്ള വോയ്‌സ് കോളുകള്‍ സൗജന്യമായി തുടരുകയും ചെയ്യും. കേന്ദ്രസര്‍ക്കാരില്‍ നിന്നും നിരവധി ആനുകൂല്യങ്ങള്‍ കൈപറ്റുന്ന കമ്പനി രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങിയതോടെയാണ് ഉപഭോക്താക്കള്‍ക്കുള്ള സേവനം വെട്ടിക്കുറക്കുറക്കുന്നത്.

സെക്കന്റുകള്‍കൊണ്ട് സിനിമയും ഗെയിമുമെല്ലാം ഡൗണ്‍ലോര്‍ഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സര്‍വ്വീസ് അടക്കം രാജ്യത്ത് നടപ്പാക്കി മറ്റ് എല്ലാ ടെലികോം കമ്പനികള്‍ക്കും വന്‍ വെല്ലുവിളി സൃഷ്ടിച്ച ജിയോ ഇത്തരമൊരും നീക്കം നടത്തുമ്പോള്‍ നേരിടുന്ന പ്രതിസന്ധി നിങ്ങള്‍ക്ക് ഊഹിക്കാമെല്ലോ?.

ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയുടെ സെയിം പോളിസി തന്നെ ആവര്‍ത്തിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. ഓഫ് നെറ്റ് ഔട്ട് ഗോയിംഗ് കോളുകള്‍ക്ക് പ്രത്യേകം ചാര്‍ജ് ഈടാാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ടെലികോം കമ്പനികള്‍ ലക്ഷ്യമിടുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments