25.8 C
Kollam
Monday, December 23, 2024
HomeBusinessഎന്‍ഫോഴ്സ്മെന്റ് റെയ്ഡ്; യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ വീട്ടില്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് റെയ്ഡ്...

എന്‍ഫോഴ്സ്മെന്റ് റെയ്ഡ്; യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ വീട്ടില്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് റെയ്ഡ് ; ഇന്ത്യ വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി

യെസ് ബാങ്കിന്റെ സ്ഥാപകന്‍ റാണാ കപൂറിന്റെ മുംബൈയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് . കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മുംബെ സമുദ്രമഹലിലെ അദ്ദേഹത്തിന്റെ വസതിയിലാണ് ഇഡി പരിശോധന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരം റാണയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡി.എച്ച്.എഫ്.എല്ല് കമ്പനിക്ക് ക്രമംവിട്ട് വായ്പ നല്‍കിയതിന് പിന്നാലെ റാണയുടെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ കണ്ടെത്തി. ഇന്ത്യ വിടില്ലെന്ന് റാണാ കപൂര്‍ വ്യക്തമാക്കിയിരുന്നെങ്കിലും മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി റാണയ്ക്കും ഭാര്യയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ്വ് ബാങ്ക് ഏറ്റെടുത്തത്. 50,000 രൂപ 30 ദിവസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നിക്ഷേപകര്‍ക്ക് 50,000 രൂപ മാത്രമെ പിന്‍വലിക്കാന്‍ കഴിയൂ. ബാങ്ക് മേധാവികളുടെ കെടുകാര്യസ്ഥതയാണ് ഒരു സ്ഥാപനം ഇത്തരത്തില്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതെന്ന് ധനകാര്യമന്ത്രി നിര്‍മ്മലസീതാരാമന്‍ ഇന്നലെ പ്രതികരിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments