കൊറോണ അംബാനിയേയും ചതിച്ചു

96

രാജ്യമൊട്ടാകെ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. ഇതോടെ സാമ്പത്തിക രംഗത്തും കൊറോണയെ തുടര്‍ന്ന് മാന്ദ്യം ബാധിച്ചു. കൊറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളിയും പ്രതിസന്ധിയും മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ത്യയിലെ എല്ലാ മേഖലകളും. ആരോഗ്യരംഗത്ത് മാത്രമല്ല സാമ്പത്തിക രംഗത്തും കൊറോണ തകര്‍ച്ചയുണ്ടാക്കുന്നതായാണ് പുതുതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ ഇപ്പോള്‍ വിനയായിരിക്കുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനായ റിലയന്‍സ് ജിയോ മേധാവി മുകഷ് അംബാനിക്കാണ് വിപണിയില്‍ വലിയ തിരിച്ചടിയാണ് അംബാനിയുടെ റിലയന്‍സ് ജിയോ കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.

ഈ ഒരു ദിവസത്തിനിടെ മാത്രം അംബാനിക്ക് ഓഹരി വിപണിയില്‍ നഷ്ടപ്പെട്ടത് 580 കോടി ഡോളറാണ് (ഏകദേശം 42,899 കോടി). കൊറോണ വൈറസിനെ തുടര്‍ന്ന് ആഗോള ഓഹരികളോടൊപ്പം എണ്ണവിലയും ഇടിഞ്ഞ സാഹചര്യത്തിലാണ് മുകേഷ് അംബാനി ഏഷ്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതും ആലിബാബ മേധാവി ജാക്ക് മാ ഒന്നാമത് എത്തിയതും.

LEAVE A REPLY

Please enter your comment!
Please enter your name here