കേരളത്തിൽ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉയര്‍ന്ന സ്വര്‍ണവില ഇന്ന് പവന് 480 രൂപ കുറഞ്ഞ് 35360 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞ് 4420 രൂപയുമായി. കേരളത്തിൽ സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 35840 രൂപയായിരുന്നു വില.
