30.4 C
Kollam
Thursday, April 18, 2024
HomeMost Viewedറായ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം ; 6 സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു

റായ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം ; 6 സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു

ഛത്തീസ്ഗഢിലെ റായ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ ആറ് സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റത് സി ആര്‍ പി എഫ് 211 ബറ്റാലിയനിലെ ജവാന്മാര്‍ക്കാണ് . ഝര്‍സുഗുഡയില്‍ നിന്ന് ജമ്മുവിലേക്ക്‌ പോകുന്നതിനിടെ ജവാന്മാര്‍ സഞ്ചരിച്ച സ്‌പെഷ്യല്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കളടങ്ങിയ പെട്ടി താഴെ വീണതിനെ തുടര്‍ന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

Most Popular

- Advertisement -

Recent Comments