തീപ്പെട്ടിക്ക് ഇനി മുതൽ 2 രൂപയാകും വില. പതിനാലു വര്‍ഷമായി ഒരു രൂപയില്‍ തുടരുന്ന തീപ്പെട്ടി വില ഡിസംബര്‍ ഒന്നു മുതല്‍ രണ്ട് രൂപയാക്കുമെന്ന് ഉല്‍പാദകര്‍ അറിയിച്ചു. അസംസ്‌കൃതവസ്തുക്കളുടെ വിലക്കയറ്റത്തെ തുടര്‍ന്ന് ശിവകാശിയില്‍ നടന്ന ‘ഓള്‍ ഇന്ത്യ ചേംബര്‍ ഓഫ് മാച്ചസ്’ യോഗമാണ് ഈ തീരുമാനമെടുത്തത്. യോഗത്തില്‍ അഞ്ച് മുന്‍നിര തീപ്പെട്ടി കമ്പനികള്‍ പങ്കെടുത്തു. 2007ല്‍ ആയിരുന്നു 50 പൈസയില്‍ നിന്നു1രൂപയാക്കിയത്.
