കേരള പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പരീക്ഷയിലെ ആറു ചോദ്യങ്ങള്‍ പാകിസ്ഥാനില്‍ 2001ല്‍ നടത്തപ്പെട്ട സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്നുള്ളതാണെന്ന് ചൂണ്ടിക്കാട്ടി പി.ടി. തോമസ് എംഎല്‍.എ.
കെ.എ.എസ് പരീക്ഷയിലെ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ 63,64,66,67,69,70 എന്നീ ചോദ്യങ്ങളാണ് പാകിസ്ഥാനില്‍ നിന്നുള്ളതെന്നതിന് തെളിവായി പി.ടി തോമസ് ചൂണ്ടികാട്ടുന്നത്. പാകിസ്ഥാനില്‍ നടത്തപ്പെട്ട പരീക്ഷയുടെ ഓപ്ഷന്‍ പോലും മാറ്റുന്നതിനുള്ള ശ്രമം പോലും നടന്നിട്ടില്ല എന്നും എം.എല്‍.എ ആരോപിക്കുന്നു. പാകിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 5 ഓപ്ഷനാണ് നല്‍കുന്നത് എന്നാല്‍ കെഎഎസിനായി അധികൃതര്‍ അഞ്ചാമത്തെ ഓപ്ഷന്‍ ഒഴിവാക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹം പറഞ്ഞു.