25.8 C
Kollam
Monday, December 23, 2024
HomeEducation10, 11, 12 ക്ലാസുകളിലെ മാർക്കുകൾ പരിഗണനയിൽ ; സിബിഎസ്‌ഇ 12 ‐ ക്ലാസ്‌...

10, 11, 12 ക്ലാസുകളിലെ മാർക്കുകൾ പരിഗണനയിൽ ; സിബിഎസ്‌ഇ 12 ‐ ക്ലാസ്‌ പരീക്ഷാഫലത്തിന്‌ മാനദണ്‌ഡമായി

സിബിഎസ്ഇ 12 ക്ലാസിന്റെ ഫലം നിശ്ചയിക്കുന്നത് 10, 11. 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെ അടിസ്‌ഥാനത്തിൽ ആകുമെന്ന്‌ സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലെ പ്രീബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കുമാണ്‌ കണക്കാക്കുക. ഇത്‌ 30:30:40 എന്ന അനുപാതത്തിലാകും കണക്കാക്കുക. കോവിഡ് മൂലം റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡം തീരുമാനിക്കാന്‍ പതിമൂന്നംഗ വിദഗ്ധ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നു.ഈ സമിതിയാണ്‌ റിപ്പോർട്ട്‌ സമർപ്പിച്ചത്‌. റിപ്പോർട്ടിൽ സുപ്രീംകോടതി അംഗീകാരം നല്‍കിയ ശേഷമാണ് മാനദണ്ഡങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുക. 10, 11 ക്ലാസുകളിലെ വിദ്യാർഥികളുടെ വാർഷിക പരീക്ഷയ്ക്ക് 30ശതമാനം വീതം വെയ്റ്റേജ് നൽകുമെന്നും 12‐ാംക്ലാസിലെ പ്രീ – ബോർ‍ഡ് പരീക്ഷയ്ക്ക് 40ശതമാനം വെയ്റ്റേജ് നൽകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. അഞ്ച് പ്രധാന വിഷയങ്ങളിൽ കൂടുതൽ മാർക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ്‌ എടുക്കുക. തിയറി പരീക്ഷകളുടെ മാർക്കുകളാണ്‌ ഇങ്ങനെ നിർണയിക്കുക. പ്രാക്‌ട്രിക്കൽ പരീക്ഷയുടെ മാർക്കുകൾ സ്‌കൂളുകൾ സമർപ്പിക്കണം. ജൂലൈ 30ന്‌ മുമ്പെങ്കിലും ഫലം പ്രഖ്യാപിക്കണമെന്നാണ്‌ സമിതിയുടെ ശുപാർശ. പ്രാക്‌റ്റിക്കൽ പരീക്ഷക്ക്‌ ചില സ്‌കൂളുകൾ കൂടുതൽ മാർക്കും ചിലർ കുറവും മാർക്കും നൽകുന്ന പ്രവണതയുണ്ട്‌. ഇത്‌ ഒഴിവാക്കാൻ 1000 സ്‌കൂളുകൾക്ക്‌ ഒന്ന്‌ എന്ന വിധത്തിൽ പരിശോധനാ സമിതികൾ രൂപീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്‌.

- Advertisment -

Most Popular

- Advertisement -

Recent Comments