27.4 C
Kollam
Thursday, March 13, 2025
HomeEducationസ്കൂൾ തുറക്കൽ ; വിദ്യാഭ്യാസ ഗതാഗത മന്ത്രിമാരുടെ ചർച്ച ഇന്ന്

സ്കൂൾ തുറക്കൽ ; വിദ്യാഭ്യാസ ഗതാഗത മന്ത്രിമാരുടെ ചർച്ച ഇന്ന്

കേരള സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ബസ്സ് സര്‍വ്വീസ് ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചര്‍ച്ച നടത്തും. ചര്‍ച്ച വൈകിട്ട് 5 മണിക്കാണ്. കെ എസ് ആർ ടി സിയുടെ ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല സ്കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോ​ഗം തീരുമാനമെടുക്കും. ചര്‍ച്ചയില്‍ ഗതാഗതവകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. സ്കൂളിലെ ക്ലാസ് ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെയായിരിക്കും. വിക്ടേഴ്സ് വഴിയുള്ള ക്ലാസുകളും തുടരും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ ഒരു സീറ്റിൽ ഒരു കുട്ടി എന്ന കണക്കിനാകും യാത്രാ സൗകര്യം ഒരുക്കേണ്ടത്. അതിനാൽ സ്കൂൾ ബസുകൾ മാത്രം പോരാത്ത സാഹചര്യവും ഉണ്ട്. സ്കൂളുകൾ കെ എസ് ആർ ടി സിയുടെ സഹായo തേടിയിട്ടുള്ളത് ഇത് മുൻകൂട്ടി കണ്ടാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments