27.4 C
Kollam
Sunday, December 22, 2024
HomeEducationഅമ്മ തണലില്‍ നിന്ന് അറിവിന്റെ പുതുലോകത്തേക്ക്; ജില്ലാതല അങ്കണവാടി പ്രവേശനോത്സവം

അമ്മ തണലില്‍ നിന്ന് അറിവിന്റെ പുതുലോകത്തേക്ക്; ജില്ലാതല അങ്കണവാടി പ്രവേശനോത്സവം

അമ്മയുടെ സംരക്ഷണകരവലയത്തില്‍ നിന്ന് അറിവിന്റെ അങ്കണവാടി മുറ്റങ്ങളിലേക്ക് കുരുന്നുകളെത്തി. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആദിച്ചനല്ലൂര്‍ മൈലക്കാട് 30ാം നമ്പര്‍ അങ്കണവാടിയില്‍ നിര്‍വഹിച്ചു.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും അനുബന്ധമായി നടന്നു.

കുട്ടികളെ വര്‍ണ്ണതൊപ്പിയും, ബലൂണും, മിഠായികളും നല്‍കിയാണ് വരവേറ്റത്. പ്രീ-സ്‌കൂള്‍ കിറ്റ്, കിളിക്കൊഞ്ചല്‍ പുസ്തകം, വര്‍ക്ക്ബുക്ക്, അമ്മ അറിയാന്‍ കാര്‍ഡ് എന്നിവയും സമ്മാനിച്ചു.പാചക ഉപകരണങ്ങളുടെ വിതരണവും നടത്തി. പ്രവേശനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലി ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഷീല ഫ്‌ളാഗ് ഓഫ് ചെയ്തു. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ജി.എസ് ജയലാല്‍ എം.എല്‍.എ അദ്ധ്യക്ഷനായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. സാജന്‍, പോലീസ് സബ്ഇന്‍സ്പെക്ടര്‍ സുജിത് ജി. നായര്‍, ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലാല്‍ ചിറയത്ത്, സി.ഡി.പി.ഒ രഞ്ജിനി, ഐ.സി.ഡി.എസ് ജില്ലാ ഓഫീസര്‍ പി. ബിജി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷെര്‍ലി സ്റ്റീഫന്‍, ഐ.സി.ഡി.എസ് സീനിയര്‍ സൂപ്രണ്ട് ഹാരിസ്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ-കക്ഷി നേതാക്കള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments