മലയാള നാടകവേദിക്ക് വൈകി വന്ന വസന്തം.കൊല്ലം അസീസിയുടെ അമരക്കാരൻ റ്റെഡി ലോപ്പസ് എന്ന നടൻ, സംവിധായകൻ… എല്ലാം എല്ലാം… 2016 വർഷത്തെ സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്ക്കാരം ഇദ്ദേഹത്തിന് ലഭിച്ചു.അർഹതയുടെ അംഗീകാരം ലഭിക്കുന്നത് എൺപത്തിയാറാം (86) വയസ്സിൽ. അര നൂറ്റാണ്ടിലേറെയായി നാടക രംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വം.
റ്റെഡി ലോപ്പസ് അവതരിപ്പിച്ചിട്ടുള്ള മിക്ക നാടകങ്ങളും ബൈബിൾ പശ്ചാത്തലമാക്കിയുള്ളതാണ്.