28.1 C
Kollam
Sunday, January 5, 2025
HomeEntertainmentടോവിനോ- മമത; 'ഫോറന്‍സിക്' 28ന് തിയേറ്ററുകളില്‍

ടോവിനോ- മമത; ‘ഫോറന്‍സിക്’ 28ന് തിയേറ്ററുകളില്‍

യുവനിരയില്‍ അഭിനയ പാടവം കൊണ്ട് യുവാക്കള്‍ക്ക് ഹരമായി മാറിയ ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഫോറന്‍സിക് തിയേറ്ററുകളിലെത്തുന്നു. വിവിധങ്ങളായ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടി മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതു ചിത്രം ഈ മാസം 28-ന്ാണ് പ്രദര്‍ശനത്തിനെത്തുന്നത്. നവാഗതരായ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനവും ഇവര്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെ ടോവിനോ അവതരിപ്പിക്കുന്നു.

 

ഇവര്‍ക്കു പുറമെ രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, തുടങ്ങിയ താരമൂല്ല്യമുള്ള താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ക്യാമറ അഖില്‍ ജോര്‍ജ്ജ്. സംഗീതം ജേക്സ് റിജോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരോടൊപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് നിര്‍മിക്കുന്ന ചിത്രമാണിത്. ചിത്രം ഏറെ തരംഗമാവുന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. റിലീസ് ഡേറ്റ് മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കില്‍ തിയേറ്ററുകള്‍ ലഭിക്കാത്ത സാങ്കേതിക സാഹചര്യം നില വന്നതിനാല്‍ ഫെബ്രുവരി -28 ലേക്ക് മാറ്റുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments