രോഗശാന്തി ശുശ്രൂഷയേയും തുടര്‍ന്ന് നടക്കുന്ന ഉപവാസ പ്രാര്‍ത്ഥനകളേയും പൂര്‍ണമായി വിമര്‍ശിക്കുന്ന സിനിമയാണ് ഫഹദ് ഫാസില്‍ നായക വേഷത്തിലെത്തിയ ട്രാന്‍സ്. കപട ഭക്തിയിലൂടെയും സുവിശേഷ യോഗങ്ങളിലൂടെയും സംഘാടകര്‍ എങ്ങനെ പണം സമ്പാദിക്കുന്നുവെന്നും സിനിമയില്‍ എടുത്തു പറയുന്നുണ്ട.് തിയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ് ട്രാന്‍സ്.
ഈ സിനിമയുടെ പോസ്റ്റര്‍ പതിച്ച സംഭവമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയത്. അടൂര്‍ സ്മീത തിയേറ്ററില്‍ ഓടുന്ന ട്രാന്‍സ് ചിത്രത്തിന്റെ പോസ്റ്റര്‍ പതിച്ചിരിക്കുന്നത് രോഗശാന്തി ശുശ്രൂഷയുടെ പോസ്റ്ററിനൊപ്പവും. കഴിഞ്ഞ ദിവസം മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് പേജില്‍ വന്ന ഈ പോസ്റ്ററിന് മൂവായിരത്തിലധികം ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്.
അടൂരില്‍ത്തന്നെ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് ഒന്നുവരെ നടക്കുന്ന രോഗശാന്തി ശുശ്രൂഷയുടെ പോസ്റ്ററിനൊപ്പമാണ് സിനിമാ പോസ്റ്റര്‍ പതിച്ചിരിക്കുന്നുവെന്നുള്ളതാണ് രസകരം. ശുശ്രൂഷയില്‍ സംസാരിക്കുന്ന പാസ്റ്റര്‍മാരൊക്കെ പോസ്റ്ററില്‍ നിരന്നിരിപ്പുണ്ട്. എന്തായാലും സ്മിത തിയേറ്ററിന്റെ പോസ്റ്റര്‍ ഒട്ടിക്കല്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിക്കഴിഞ്ഞു.