26.7 C
Kollam
Friday, October 24, 2025
HomeEntertainmentകൊറോണ കാലത്ത് മുടി വെട്ടാനായി ചൈനയിലെ ബാര്‍ബര്‍മാര്‍ പിന്തുടരുന്ന രീതി വൈറല്‍ ; വീഡിയോ

കൊറോണ കാലത്ത് മുടി വെട്ടാനായി ചൈനയിലെ ബാര്‍ബര്‍മാര്‍ പിന്തുടരുന്ന രീതി വൈറല്‍ ; വീഡിയോ

കൊറോണ വൈറസ് ആദ്യം ഉത്ഭവിക്കുകയും ഇതുവരെ ഏറ്റവും കൂടുതല്‍ ജീവന്‍ അപഹരിക്കുകയും ചെയ്ത ചൈനയില്‍ ആളുകള്‍ കനത്ത ജാഗ്രതയിലാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുടി വെട്ടുന്നതിനായി ചൈനയിലെ ബാര്‍ബര്‍മാര്‍ പിന്തുടരുന്ന രീതി. സ്വന്തം സുരക്ഷാ ഉറപ്പാക്കാന്‍ മുടിവെട്ടാനുള്ള ഉപകരണങ്ങള്‍ നീളമുള്ള വടിയില്‍ ഘടിപ്പിച്ചാണ് ഇവര്‍ മുടി വെട്ടുന്നത്. ഇതാവട്ടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. ചൈനയില്‍ നിന്നുള്ള ഹീബിങ് എന്ന സ്‌റ്റൈലിസ്റ്റ് ആണ് തന്റെ സഹപ്രവര്‍ത്തകര്‍ ഇത്തരത്തില്‍ മുടി വെട്ടുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ ആദ്യം പങ്കുവച്ചത്.

 
കൊറോണ ബാധിതമായ ചൈനയിലെ സിചുവാന്‍ പ്രവശ്യയിലെ ലുഷോയില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ സലൂണിലാണ് തലപുകഞ്ഞുള്ള ചിന്തകള്‍ക്കൊടുവില്‍ ഈ ആശയം ആദ്യം നടപ്പില്‍ വന്നത്. മൂന്നടിയോളം നീളമുള്ള വടിയിലാണ് മുടി വെട്ടാനുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത്. സലൂണില്‍ ഒരു ബാര്‍ബര്‍ നീളമുള്ള വടി ഉപയോഗിച്ച് ഒരാളുടെ തലയില്‍ ഷാംപൂ ചെയ്യുന്നതും ദൃശ്യങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments