28.8 C
Kollam
Tuesday, April 22, 2025
HomeEntertainmentCelebritiesഫഹദ് ഫാസിൽ വില്ലനായി ; അല്ലു അർജുൻ ചിത്രത്തിൽ

ഫഹദ് ഫാസിൽ വില്ലനായി ; അല്ലു അർജുൻ ചിത്രത്തിൽ

ഇനി വരാനിരിക്കുന്ന അല്ലു അർജുന്റെ  ‘പുഷ്പ’ എന്ന ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിൽ  വേഷമിടും. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാന നായികയായി എത്തുന്നു. ഫഹദ് ഫാസിലിനെ ‘മോളിവുഡിന്റെ പവർ ഹൗസ്’ എന്ന് അഭിസംബോധന ചെയ്താണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിച്ചത്. സുകുമാർ ചിത്രത്തിന്റെ സംവിധാനം.
 ഒരു ട്വീറ്റിലൂടെയാണ് ഈ വാർത്ത പുറത്തുവന്നത്.   കേരളത്തിൽ ഏറ്റവുമധികം യുവ ആരാധകരുള്ള നടന്മാരിലൊരാളായ ഫഹദിന്റെ വളരെ വ്യത്യസ്തമായ വരവിന് കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഏപ്രിൽ രണ്ടിന് ഫഹദ് ഫാസിൽ നായകനായ ‘ഇരുൾ’ നെറ്റ്ഫ്ലിക്സ് വഴി പുറത്തിറങ്ങും.
- Advertisment -

Most Popular

- Advertisement -

Recent Comments