29.5 C
Kollam
Thursday, March 28, 2024
HomeNewsCrimeഹർജി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും ; ഇഡിക്കെതിരായ കേസിൽ സ്‌റ്റേ ഇല്ല

ഹർജി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും ; ഇഡിക്കെതിരായ കേസിൽ സ്‌റ്റേ ഇല്ല

 

സ്വർണക്കടത്ത് കേസിൽ  ഇഡി ഉദ്യോഗസ്ഥർക്കെതിരെ എടുത്ത കേസിൽ സ്റ്റേ  നൽകണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല.  ഹർജിക്കാരനായ ജോയിന്റ് ഡയറക്ടർ പി രാധാകൃഷ്ണൻ പ്രതിയല്ലെന്ന്‌  സർക്കാർ വ്യക്തമാക്കി.   അറസ്റ്റ് പോലുള്ള നടപടികൾ ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടാവില്ലന്നും സർക്കാർ  വ്യക്തമാക്കി .
നിലപാടറിയിക്കുന്നതിനായി  സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു . സർക്കാർ സമയം തേടിയ സാഹചര്യത്തിൽ നടപടി ഉണ്ടാവുമെന്ന ആശങ്കയിൽ  അടിസ്ഥാനമില്ലന്ന്
കോടതി . കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
സ്വപ്‌ന സുരേഷിനെ  സ്വർണക്കടത്ത് കേസിൽ  മുഖ്യമന്ത്രിയുടെ പേര്‌ പറയാൻ   നിർബന്ധിച്ചെന്ന പരാതിയിലാണ്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്‌.
- Advertisment -

Most Popular

- Advertisement -

Recent Comments