26.8 C
Kollam
Friday, December 27, 2024
HomeEntertainmentCelebritiesസിനിമാ താരം മാരക ലഹരി മരുന്നുകളുമായി പിടിയില്‍ ; ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലൻ

സിനിമാ താരം മാരക ലഹരി മരുന്നുകളുമായി പിടിയില്‍ ; ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലൻ

മാരക ലഹരി മരുന്നുകളുമായാണ്   താരം പിടിയിലായത് . കാവുങ്കല്‍ക്കാവ് വീട്ടില്‍ പ്രസാദ് ആണ് പിടിയിലായത്. ഇയാൾ  തൃക്കാക്കര സ്വദേശിയാണ്. നിവിന്‍ പോളി നായകനായ  ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചത്  പ്രസാദ് ആണ് .
എറണാകുളം പരമാര റോഡില്‍ നിന്നാണ് പ്രസാദ് എക്‌സൈസ് സംഘത്തിന്റെ  പിടിയിലായത്. പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ നിരോധിച്ച ലഹരിമരുന്നുകളും മാരകായുധങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 2.5 ഗ്രാം ഹാഷിഷ് ഓയില്‍, 0..1 ഗ്രാം ബ്രൂപിനോര്‍ഫിന്‍, 15 ഗ്രാം കഞ്ചാവ് എന്നിവ കൂടാതെ വളയന്‍ കത്തിയും ഇയാളില്‍ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തു.
എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ് നടന്നത്. സിഐ അന്‍വര്‍ സാദത്ത്, പ്രിവന്റീവ് ഓഫീസര്‍ രാം പ്രസാദ്, സിഇഒമാരായ റെനി ജെയിംസ് സിദ്ധാര്‍ത്ഥ്, ദീപു, സുരേഷ് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്. പ്രസാദിന് എതിരെ നര്‍ക്കോട്ടിക്ക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സ്ബ്സ്റ്റന്‍സ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രസാദിന് എതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ആക്ഷന്‍ ഹീറോ ബിജു കൂടാതെ കര്‍മാനി, ഇബ എന്നീ ചിത്രങ്ങളിലും പ്രസാദ് ചെറിയ വേഷങ്ങളിൽ  അഭിനയിച്ചുണ്ട്.
- Advertisment -

Most Popular

- Advertisement -

Recent Comments