29 C
Kollam
Sunday, December 22, 2024
HomeEntertainmentടി പി ആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം ; സിനിമാ, സാംസ്‌കാരിക വകുപ്പ് മന്ത്രി...

ടി പി ആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം ; സിനിമാ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍

കോവിഡ് ടി പി ആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ അനുമതി നല്‍കുന്ന കാര്യം ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സിനിമാ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാം മേഖലയിലും പ്രതിസന്ധി നിലനില്‍ക്കുകയാണ്. ചിത്രീകരണം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.
സർക്കാരാണ് ഇളവുകള്‍ അനുവദിക്കേണ്ടത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന് വ്യാപാരികളോടും സിനിമാ പ്രവര്‍ത്തകരോടും വിരോധമില്ല. ആളുകളുടെ ജീവന്‍ രക്ഷിക്കലാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ തുടങ്ങിയതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഇതര സംസ്ഥാനങ്ങളില്‍ ചിത്രീകരണം നടത്തുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് മറ്റ് പല സംവിധായകരും നിര്‍മാതാക്കളും. ചലച്ചിത്ര പ്രവര്‍ത്തകരുടെ ആശങ്കകളും പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments