24.8 C
Kollam
Thursday, November 13, 2025
HomeMost Viewedസ്‌കേറ്റിങ് ബോര്‍ഡില്‍ കാശ്മീരിലേക്ക് യാത്ര; യുവാവ് അപകടത്തില്‍ മരിച്ചു

സ്‌കേറ്റിങ് ബോര്‍ഡില്‍ കാശ്മീരിലേക്ക് യാത്ര; യുവാവ് അപകടത്തില്‍ മരിച്ചു

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യം വച്ച് സ്്‌കേറ്റിങ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് യാത്ര ചെയ്യുന്നതിനിടെ യുവാവ് അപകടത്തില്‍ മരിച്ചു.തിരുവനന്തപുരം പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മന്‍സിലില്‍ അലിയാര് കുഞ്ഞു-ഷൈലാ ബീവി ദമ്പതികളുടെ മകന്‍ അനസ് അജാസ് (30) ആണ് മരിച്ചത്.ഇന്നലെ പുലര്‍ച്ചെ ഹരിയാനയിലെ പഞ്ചകുളയില്‍ വച്ച് ട്രക്ക് ഇടിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.അപകടത്തില്‍ പരിക്കേറ്റ് കിടന്ന അജാസിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കല്‍ക്ക സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍.അവിവാഹിതനാണ് അജാസ.് സഹോദരങ്ങള്‍:അജീഷ അമാനി,സുമയ്യ.

- Advertisment -

Most Popular

- Advertisement -

Recent Comments