ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും കത്രീന കൈഫിനും വിരുന്നൊരുക്കി തുർക്കി ടൂറിസം മന്ത്രി മെഹമത് നൂറി എർസോയ്. മുന്‍ ഒട്ടോമൻ കൊട്ടാരമായ സിറാഗൻ പാലസിലായിരുന്നു (കെംപിൻസ്‌കി ഹോട്ടൽ) അത്താഴ വിരുന്ന് നൽകിയത്. പുതിയ സിനിമ ടൈഗർ ത്രീയുമായി ബന്ധപ്പെട്ട ഷൂട്ടിങ്ങിനാണ് താരങ്ങൾ തുർക്കിയിലെത്തിയത്. രണ്ട് സൂപ്പർ താരങ്ങൾക്ക് വിരുന്നു നൽകിയെന്നും നിരവധി അന്താരാഷ്ട്ര സിനിമാ പദ്ധതികൾക്ക് തുർക്കി ഇനിയും ആതിഥ്യമരുളുമെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.
സല്‍മാനും കത്രീനയും തുർക്കിയിലെത്തിയത് റഷ്യയിൽ നടക്കുന്ന ഷൂട്ടിങിന് ശേഷമാണ്.