27.4 C
Kollam
Sunday, December 22, 2024
HomeEntertainmentകാലം മാറിയാലും എന്തെല്ലാം മാറിയാലും ; നാം നാം തന്നെ

കാലം മാറിയാലും എന്തെല്ലാം മാറിയാലും ; നാം നാം തന്നെ

ആ പഴമയാണിഷ്ടം!
        കെ . പ്രദീപ് കുമാർ 
എന്റെ നാട്, നമ്മുടെ നാട്, കേരള നാട്
അഭിമാന സ്വാഭിമാനങ്ങളിൽ പുള –
കിതമാകുമ്പോൾ, നെഞ്ചോട് ചേർത്തു വെയ്ക്കാൻ
അനല്പായൈശ്വര്യ യാമങ്ങളും അനർഘനിമിഷങ്ങളും.
സ്ഥൈര്യതയാണെന്റെയാവേശവും 
ആവേഗമാണെന്റെ പ്രേരണയും പിന്നെ,
നാടിന്റെയഭ്യുന്നതിയുമുൾവിളികളും.
പഴമയുടെയോർമ്മകളുൾപ്പുളകിത –
മാകുമ്പോൾ,
മാറുന്ന കാഴ്ചകൾ, മാറുന്ന രോധനങ്ങൾ
പഴമയിലെപ്പുതുമയാണെന്നുമെനിക്കിഷ്ടം.
കാഴ്ചകൾ എത്രയോ കണ്ടു നാം
വിഹ്വലതകൾ എത്രയോ നേരിട്ടറിഞ്ഞു.
ഉള്ളിലമർത്തിയ വേദനകൾ,
സാരാംശത്തിനപ്പുറവും നിണമണിഞ്ഞ –
താണെന്നോർക്കുമ്പോൾ,
കാലമേ നിനക്ക് സാക്ഷിയായി, മൂകമായ്
നിർന്നിമേഷതയിൽ ജ്വലിക്കുവാനല്ലാതെ
എല്ലാമൊക്കെയും സഹിച്ചീടുക മാത്രം!
മുൻതലമുറയുടെ യക്ഷീണചരിത്രം –
മിന്നുണർത്തുന്ന മരീചികകളിൽ
എല്ലാം വെറുമൊരു വ്യഥയാണെന്നോർക്കുമ്പോൾ,
നാടും, നഗരവും വിഫലമായ് –
യകമാർന്ന കാഴ്ചകളിൽ,
രോധനവും നെഞ്ചിലെരിയുന്ന കനലുകളും മാത്രം!
നാടിന്നഭ്യുന്നതിയിലെത്തീടുവാൻ
കാലത്തിന്നെയവനികയിലരങ്ങേറുന്നവർ
ഇനി മാത്രയെങ്കിലുമല്പനേര-
മാത്മാർത്ഥമായ് നീങ്ങിയെങ്കിൽ
പൊയ് പോയ വസന്തത്തിൻ പുളകിതർ!
- Advertisment -

Most Popular

- Advertisement -

Recent Comments