നിറത്തിന്റെ പേരില്‍ സിനിമയില്‍ തനിക്ക് ലഭിക്കുന്ന അവഹേളനകളെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ വിനായകന്‍. ശവം പൊക്കുന്നതോ പിച്ചക്കാരുടെയോ കഥാപാത്രങ്ങള്‍ മാത്രമാണ് തനിക്ക് സിനിമയില്‍ ലഭിക്കാറുള്ളതെന്നും നിറത്തിന്റെ പേരില്‍ പല വേദികളിലും താന്‍ ഒറ്റപ്പെട്ടിട്ടുണ്ടെന്നും വിനായകന്‍ പറയുന്നു.
ഇന്നുവരെ സിനിമയില്‍ നല്ലൊരു ഷര്‍ട്ട് ധരിച്ച് തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇപ്പോഴും കഥ വരുന്നതെല്ലാം ശവം പൊക്കുന്ന ആള്‍ക്കാരും പിച്ചക്കാരനും. ആള്‍ക്കാര്‍ എന്തുകൊണ്ടാണ് എന്നെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത്. പിച്ചക്കാരനും ഡാര്‍ക്കെന്നും പറഞ്ഞാല്‍ അപ്പോള്‍ തന്നെ വിനായകനാണ്.’ എന്നായിരുന്നു വിനായകന്റെ വാക്കുകള്‍.