ഇരുവശത്തും 16 കരുക്കളുമായി മലയാളത്തിലെ ഇളമുറക്കാരന്‍ ഡി ക്യുവും കമ്മീഷ്ണര്‍ സുരേഷ് ഗോപിയും. എതിരാളിയുടെ രാജാവിനെ ചെക്ക് മേറ്റാക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. 64 കള്ളികളിലായി ഒഴുകി പരുന്നു കിടക്കുന്ന ചെസ്സ് കളത്തില്‍ അവര്‍ ഏറ്റുമുട്ടി. കറുത്ത കരുക്കളുമായി സുരേഷ് ഗോപിയും വെളുത്ത കരുക്കളുമായി ദുല്‍ക്കറും. ദുല്‍ക്കറിന്റെ കുതിരയേയും തേരിനേയും വെട്ടിമാറ്റി കമമീഷ്ണര്‍ മുന്നേറി. കരുക്കള്‍ പിഴക്കാതെ . ഒടുവില്‍ തേരിനേയും ആനയേയും മന്ത്രിയേയും കൊണ്ട് അല്‍പം പോലും നീങ്ങാന്‍ ഇടം നല്‍കാതെ ദുല്‍ക്കറെ വീര്‍പ്പു മുട്ടിച്ചു കൊണ്ട് സുരേഷ് ഗോപി പറഞ്ഞു . ഈ രാജാവിനെ ഞാന്‍ ഇങ്ങു എടുക്കുവാ. എനിക്ക് വേണം നിന്റെ രാജാവിനെ . നിങ്ങള്‍ അത് എനിക്ക് തരണം. ഒടുവില്‍ ദുല്‍ക്കര്‍ പറഞ്ഞു വെളുത്ത കാലാള്‍ കള്ളി രണ്ട് മുന്നോട്ട് നീക്കിയാലോ… മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. പേരൊന്ന് ഓര്‍ത്തു വെച്ചോളു സുരേഷ് ഗോപി ജസ്റ്റ് റിമംബര്‍ ദാറ്റ്.