25.6 C
Kollam
Thursday, March 13, 2025
HomeEntertainmentCelebritiesഇനി രാഷ്ട്രീയത്തിലേക്കില്ല ; ദിവ്യ സ്പന്ദന വീണ്ടും സിനിമയില്‍ സജീവമാകുന്നു

ഇനി രാഷ്ട്രീയത്തിലേക്കില്ല ; ദിവ്യ സ്പന്ദന വീണ്ടും സിനിമയില്‍ സജീവമാകുന്നു

രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുന്‍ എം.പിയും നടിയുമായ ദിവ്യ സ്പന്ദന വീണ്ടും സിനിമാ ലോകത്ത് സജീവമാകുന്നു. ദിവ്യ സ്പന്ദന അഭിനയിച്ച ദില്‍ കാ രാജ എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു.

കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ അദ്ധ്യക്ഷയായിരുന്നു ദിവ്യ സ്പന്ദന. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം നേരിട്ടതോടെ രാഷ്ട്രീയത്തില്‍ നിന്നും പതിയെ അവര്‍ വിട്ടു നില്‍ക്കുകയായിരുന്നു. അതോടൊപ്പം സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ അദ്ധ്യക്ഷ എന്ന വിശേഷണവും ട്വിറ്ററില്‍ നിന്ന് ദിവ്യ സ്പന്ദന നീക്കം ചെയ്യുകയും ചെയ്തിരുന്നു.

2003ല്‍ മാത്രം ദിവ്യ 39 സിനിമകളിലാണ് ദിവ്യ അഭിനയിച്ചത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള സിനിമകളായിരുന്നു അവ. 2016ലായിരുന്നു ദിവ്യയുടെ അവസാന സിനിമ റിലീസ് ചെയ്തത്.
സിനിമയില്‍ സജീവമായിരിക്കവേയാണ് 2012ല്‍ ദിവ്യരാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2013ല്‍ മാണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍ നിന്ന് എം.പിയായി. പിന്നീട് 2014ല്‍ ഈ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ സജീവമായത്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ദിവ്യ നടത്തിയ പ്രതികരണങ്ങള്‍ വലിയ ശ്രദ്ധ ക്ഷണിച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments