സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാകുന്നു. വധു കോട്ടയം കറുകാച്ചല്‍ ശാന്തിപുരം ചക്കുങ്കല്‍ വീട്ടില്‍ മറിയം തോമസ് . മനശാസ്ത്രജ്ഞയായ മറിയം നീണ്ട നാളത്തെ പരിചയത്തിനും പ്രണയത്തിനും ശേഷമാണ് ചെമ്പന്‍ വിനോദിനെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും വിവാഹ തീരുമാനം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് അങ്കമാലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിച്ചു. 43 കാരനാണ് ചെമ്പന്‍ വിനോദ്. വധു 25 കാരിയും. മൂന്നുമാസത്തിനുള്ളില്‍ വിവാഹം നടക്കുമെന്നാണ് അറിയുന്നത്. ഇന്നാല്‍ ഇതേ പറ്റി താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. നായകനായും സഹനടനായും വെള്ളിത്തിരയില്‍ ഒട്ടേറെ കഴിവു തെളിയിച്ചുള്ള ആളാണ് നടന്‍ ചെമ്പന്‍ വിനോദ്. ഈമയൗ എന്ന സിനിമയിലെ അഭിനയത്തിന് 2018-ല്‍ ഐഎഫ്എഫ്‌ഐയില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ബിഗ് ബ്രദര്‍ എന്ന ചിത്രമാണ് വിനോദിന്റേതായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം.