25.5 C
Kollam
Saturday, November 15, 2025
HomeEntertainmentCelebritiesപ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാറിനെയും ടിവി ഷോയിലൂടെ രൂക്ഷമായി വിമര്‍ശിച്ചു; ഒടുവില്‍ ജോണ്‍ ഒലിവറിന്റെ ഷോയ്ക്ക് പണി കിട്ടി

പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാറിനെയും ടിവി ഷോയിലൂടെ രൂക്ഷമായി വിമര്‍ശിച്ചു; ഒടുവില്‍ ജോണ്‍ ഒലിവറിന്റെ ഷോയ്ക്ക് പണി കിട്ടി

പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി ടെലിവിഷന്‍ ഷോയിലൂടെ വിമര്‍ശിച്ച ജോണ്‍ ഒലിവറിന് ഒടുവില്‍ മുട്ടന്‍ പണി കിട്ടി. പൗരത്വ ഭേദഗതി ബില്ലും അതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന കലാപവും ചൂണ്ടിക്കാട്ടിയായിരുന്നു ഒലിവറിന്റെ പരിഹാസം. ഷോയുടെ ഹൈലൈറ്റായി ജോണി ഒലിവര്‍ ചൂണ്ടിക്കാട്ടിയതും ഇന്ത്യയില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ ആയിരുന്നു. പരിഹാസം അതിരു കടന്നതോടെ ഒലിവറിന്റെ ചാറ്റ് ഷോ ‘ലാസ്റ്റ് വീക്ക് ടുനൈറ്റ് ‘ ഹോട്ട് സ്റ്റാര്‍ ഇന്ത്യയില്‍ വിലക്കുകയായിരുന്നു. ബ്രിട്ടീഷ് ഹാസ്യ കലാകാരനായ ഇദ്ദേഹം നിരവധി ടെലിവിഷന്‍ ഷോയില്‍ ഇതിനു മുമ്പും പങ്കെടുത്തിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്തവണത്തെ എപ്പിസോഡ്.

- Advertisment -

Most Popular

- Advertisement -

Recent Comments