25.2 C
Kollam
Wednesday, August 27, 2025
HomeEntertainmentCelebritiesബിഗ്‌ബോസില്‍ നിന്നും പുറത്തിറങ്ങിയ മത്സരാര്‍ത്ഥിക്ക് പബ്ബില്‍ മര്‍ദ്ദനം ; ബിയര്‍ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ചു ; വീഡിയോ

ബിഗ്‌ബോസില്‍ നിന്നും പുറത്തിറങ്ങിയ മത്സരാര്‍ത്ഥിക്ക് പബ്ബില്‍ മര്‍ദ്ദനം ; ബിയര്‍ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ചു ; വീഡിയോ

തെലുങ്ക് ബിഗ്‌ബോസ് സീസണ്‍ ത്രീ ജേതാവ് ഗായകന്‍ രാഹുല്‍ സിപ്ലിഗുഞ്ജിനെ പബ്ബില്‍ കയ്യേറ്റം ചെയ്തു. ഹൈഗരാബാദിലെ ഗച്ചിബൗളിയില്‍ പബ്ബില്‍ നടന്ന തര്‍ക്കത്തിനിടെയായിരുന്നു സംഭവം. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് രാഹുലിന്റെ പെണ്‍ സുഹൃത്തിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെയാണ് കലഹമുണ്ടായത്. തടയാന്‍ ശ്രമിച്ച രാഹുലിനെ ബിയര്‍ ബോട്ടില്‍കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. രാഹുലിന് നിസാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി 11.45ഓടെയാണ് പബ്ബില്‍ കലഹം നടന്നത്. തര്‍ക്കത്തിനിടയില്‍ ഒരാള്‍ തന്റെ തലയില്‍ ബിയര്‍ബോട്ടില്‍കൊണ്ട് ആഞ്ഞടിച്ചെന്നും രാഹുല്‍ പൊലീസിനോട് പറഞ്ഞു. ആക്രമികള്‍ക്ക് നഗരത്തിലെ എ.എല്‍.എയുമായി അടുത്ത ബന്ധമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments