27.8 C
Kollam
Monday, February 3, 2025
HomeEntertainmentCelebritiesമമ്മൂട്ടി പുതിയ ലുക്കിൽ ; താരങ്ങളുടെ കമന്റുകളുമായി ചിത്രം

മമ്മൂട്ടി പുതിയ ലുക്കിൽ ; താരങ്ങളുടെ കമന്റുകളുമായി ചിത്രം

മമ്മൂട്ടി തന്റെ ഓരോ ലൂക്കിലെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന താരമാണ്. അദ്ദേഹം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ വലിയ പ്രേക്ഷകശ്രദ്ധയും നേടാറുണ്ട്. ഇപ്പോഴിതാ കിടിലൻ ലുക്കിലുള്ള മമ്മൂക്കയുടെ ചിത്രം വൈറൽ ആവുകയാണ്. ചുവപ്പ് ലൈനുള്ള ചെക്കിന്റെ ഷർട്ടും അതിന് ചേരുന്ന കണ്ണടയും ധരിച്ച് നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേർ ഇത് ഷെയർ ചെയ്യുകയും ചെയ്തു. ജനാർദ്ദനും സിദ്ദിഖും മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തി. ‘മമ്മൂസേ…’ എന്നാണ് ജനാർദ്ദനൻ കമന്റ് ചെയ്തത്. നിരവധി താരങ്ങളാണ് ചിത്രത്തിന് കമന്റ് നൽകിയത്. മമ്മൂട്ടിയുടെ പുതിയ ചിത്രം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments