തിരുവനന്തപുരത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീടു തകർന്നു. വൃദ്ധ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വെമ്പായം പഞ്ചായത്തിലെ പന്തലക്കോട് വാഴോട്ടു പൊയ്ക വീട്ടിൽ സുന്ദരേശനും ഭാര്യ ചന്ദ്രികയുമാണ് വീടിനുള്ളിലുണ്ടായിരുന്നത്. ഇവരുടെ വീട്ടിനോട് ചേർന്ന് മുകളിലുള്ള മതിൽ തകർന്ന് വീട്ടിലേക് പതിക്കുകയായിരുന്നു. പുറത്തെ ശബ്ദം കേട്ട സുന്ദരേശൻ നോക്കിയപ്പോഴാണ് മണ്ണിടിഞ്ഞു താഴേക്ക് വരുന്നത് കണ്ടത്. ഉടൻ തന്നെ ഭാര്യ ചന്ദ്രികയേയും കൂട്ടി വീടിനു പുറത്തേക്ക് ഓടിയതിനാൽ വൻ അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. ഇവർ പുറത്തെത്തിയപ്പോഴേക്കും മുകളിലത്തെ വീടിന്‍റെ ചുറ്റുമതിലും മണ്ണും വീട്ടിലേക്ക് പതിച്ചു. മുകളിലെ രണ്ടു വീടുകളും അപകടാവസ്ഥയിലാണ്. നെടുമങ്ങാട് ഫയർഫോഴ്സ് എത്തി ഇവിടത്തെ താമസക്കാരെ മറ്റൊരിടത്തേക്ക് മാറ്റി.