28 C
Kollam
Monday, October 7, 2024
HomeMost Viewedതൃശൂർ പുത്തൂരിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികർ; ദമ്പതികൾക്ക് പരിക്ക്

തൃശൂർ പുത്തൂരിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികർ; ദമ്പതികൾക്ക് പരിക്ക്

തൃശൂർ പുത്തൂരിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. പോന്നോർ സ്വദേശികളായ ജോണി ഭാര്യ ജോളി എന്നിവർക്കാണ് പരിക്കേറ്റത്. കുടിവെള്ള പൈപ്പ് ലൈൻ ചോർന്നു രൂപപ്പെട്ട കുഴിയിലാണ് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ വീണത്. പള്ളിയിലേക്ക് പോകുന്നതിനു ഇടയിലാണ് അപകടം ഉണ്ടായത്. പിന്നിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് ജോണി വിശദീകരിച്ചു. റോഡിലെ കുഴി ശ്രദ്ധിയിൽ പെട്ടിരുന്നില്ലെന്നും ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നും പരിക്കേറ്റ ദമ്പതികൾ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments